കാസര്‍കോട്: പരവനടുക്കം തലക്ലായിയില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കവെ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചു. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരായ കപ്പണയടുക്കത്തെ അനൂപ് (22), അനില്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനിലിന്റെ പുറത്ത് വടിവാള്‍കൊണ്ട് വെട്ടേറ്റിട്ടുണ്ട്.
അനില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ സംബന്ധിക്കവെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തില്‍ കയറി അക്രമം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു.

മാരകായുധങ്ങളുമായി അക്രമിക്കാന്‍ വരുന്നതു കണ്ട് അനിലും അനൂപും ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും വിവാഹത്തിന് വന്നവര്‍ നേക്കിനില്‍ക്കെ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ഇതിനിടയില്‍ ആള്‍ക്കാര്‍ ബഹളം വെച്ചതോടെ അക്രമി സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ വിനോദ് പട്ടയില്‍, ഉണ്ണികൃഷ്ണന്‍ അമ്പിലാടി, ശ്രീജിത്ത് കോളിയടുക്കം, മഹേഷ്, സുനീഷ്, സദാനന്ദന്‍, ശ്രീഹരി, ഉണ്ണികൃഷ്ണന്‍, മുരളി എന്നിവര്‍ക്കെതിരെ ബിജെപി പെരുമ്പള ബൂത്ത് കമ്മറ്റി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം കോളിയടുക്കത്ത് സിപിഎം ജില്ലാ സമ്മേളന സ്ഥലത്തുനിന്നും ബൈക്കുകളിലെത്തിയ മുപ്പതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരവനടുക്കത്തും പരിസരങ്ങളിലും അക്രമം അഴിച്ചുവിടുകയും ബിജെപി മെഗാ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തതായി ബി.ജെ.പി.ആരോപിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പരവനടുക്കത്ത് അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment