Latest News

എ കെ ജി -ഓള്‍ ഇന്ത്യാലെവല്‍ ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണ്ണമെന്റിനു ഉജ്ജ്വല തുടക്കം

  LIVE VIDEO >>     ഉദുമ : തെയ്യങ്ങളുടെയും തോറ്റന്‍പാട്ടുകളുടെയും ബാങ്കൊലികളുടെയും നാടായ ആറാട്ട് കടവിന്റെ മണ്ണില്‍, കായിക സ്‌നേഹികളുടെ മനസ്സുകളില്‍ ആവേശത്തിരമാലകള്‍ സൃഷ്ടിച്ച് ആറാട്ടുകടവ് എ കെ ജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യാ ലെവല്‍ ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണ്ണമെന്റിനു ഉജ്ജ്വല തുടക്കം.

ആറാട്ടുകടവില്‍ പ്രത്യേകം സജ്ജമാക്കിയ സ്‌റ്റേഡിയത്തില്‍ ഇന്ത്യയിലെ പ്രഗല്‍ഭരായ ടീമുകള്‍ പങ്കെടുക്കുന്ന കബഡി ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എ വിദ്യാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. 
റിട്ട. എസ് പി എ ബാലകൃഷ്ണന്‍ നായര്‍ ഐ പി എസ്, അഡ്വ. എ വേലായുധന്‍ നമ്പ്യാര്‍, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ബാലകൃഷ്ണന്‍, മുരളികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദിവാകരന്‍ വി സ്വാഗതം പറഞ്ഞു.


തീപ്പൊരി ചിതറുന്ന കബഡി മാമാങ്കത്തിന്റെ ആവേശം ഒരു തുള്ളിപോലും ചോര്‍ന്ന് പോകാതെ എസ്പിയ ക്യാമറകള്‍ ഉപയോഗിച്ച് മാസ്‌റ്റേര്‍സ് റോവിംഗ് ഐ തല്‍സമയസംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള കബഡി പ്രേമികളിലേക്കെത്തിക്കുന്നു.

ഇന്റര്‍നെറ്റോട് കൂടിയ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് USTREAM എന്ന അപ്ലിക്കേഷന്‍ വഴി ടൂര്‍ണ്ണമെന്റ് ഓണ്‍ലൈനില്‍ കാണാവുന്നതാണ്. (USTREAM ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം kabadi എന്നു സെര്‍ച്ച് ചെയ്യുക).

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.