കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു. അംഗടിമുഗര്‍ ബാഡൂരിലെ ചെക്കട്ടെച്ചാല്‍ ഹസൈനാരിന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (20), ഉത്തര്‍ പ്രദേശ് സ്വദേശി സയ്യിദ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
കുവൈത്ത് കെഒസിയിലെ കരാര്‍ കമ്പനിയായ ഇറിസ്‌കോയിലെ ജീവനക്കാര്‍ സഞ്ചരിച്ച പെജോറ കാറാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഈജിപ്തുകാരനായ ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റുള്ളവരെ പരിക്കേറ്റ നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

നാല് മാസം മുമ്പാണ് ഉമറുല്‍ ഫാറൂഖ് കുവൈത്തിലെത്തിയത്. സഹോദരന്‍ നൗഫലും കുവൈത്തിലാണ്. ഫാറൂഖിന്റെ മയ്യത്ത് നാട്ടിലെത്തിക്കാന്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ എത്തിക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സൈനബയാണ് മാതാവ്. നൗഫലിനെ കൂടാതെ മുഖ്താര്‍, റൈഹാന എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment