Latest News

ആണവക്കരാര്‍ യാഥാര്‍ത്ഥ്യമായി

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിച്ചതായും കരാര്‍ യാഥാര്‍ത്ഥ്യമായെന്നും വിദേശകാര്യ സെക്രട്ടറി സുജാത സിങ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനമനുസരിച്ച് ആണവ ബാധ്യതാ നിയമത്തില്‍ ഭേദഗതി വരുത്തും. നിയമമനുസരിച്ച് അപകടമുണ്ടായാല്‍ ആണവ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആണവോര്‍ജവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നഷ്ടപരിഹാരത്തിനായി ഇന്‍ഷുറന്‍സ് പൂള്‍ രൂപവല്‍ക്കരിക്കും. 750 കോടിയുടേതാണ് ഇന്‍ഷുറന്‍സ് പൂള്‍. കരാറനുസരിച്ച് ബാക്കിതുക ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരും.

കരാറിന് പ്രധാന തടസമായി നിന്നിരുന്ന ആണവ നിലയങ്ങള്‍ പരിശോധിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് ചര്‍ച്ചയില്‍ യുഎസ് സമ്മതിച്ചതായാണ് സൂചന. മറ്റ് രാജ്യങ്ങളുമായി ആണവ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ യുഎസ് സാധാരണയായി ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയാണിത്. ആണവ ഇന്ധനം ഊര്‍ജ ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്താനായിരുന്നു പരിശോധന. ഇന്ത്യയില്‍ ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് യുഎസ് പ്രസിഡന്റെന്ന നിലയിലുള്ള സവിശേഷ അധികാരം ഉപയോഗിച്ച് ഈ വ്യവസ്ഥയില്‍  ഇളവു വരുത്താന്‍ ഒബാമ തീരുമാനിച്ചത് എന്നാണ് സൂചന.

ആണവക്കരാര്‍ ഇന്ത്യ യു.എസ് ബന്ധത്തില്‍ നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ അമേരിക്കയുടെ സ്വാഭാവികപങ്കാളിയാണെന്ന് ബറാക് ഒബാമയും അഭിപ്രായപ്പെട്ടു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.