അമ്പലത്തറ: ജില്ലാ ശരീരസൗന്ദര്യ മത്സരത്തില്‍ ഹനുമാന്‍ ജിംനേഷ്യം 646 പോയിന്റ് നേടി ജേതാക്കളായി. ലൈഫ് ലൈന്‍ ഹെല്‍ത്ത് ക്ലബ്ബ് മൂലക്കണ്ടം (34 പോയിന്റ്) രണ്ടാംസ്ഥാനം കരസ്ഥമാക്കി.
മിസ്റ്റര്‍ കാസര്‍കോട് ആയി ലികേഷ് എസ് എല്‍ (ഹനുമാന്‍ജിംനേഷ്യം കാഞ്ഞങ്ങാട്) തിരഞ്ഞെടുത്തു. സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി ജിഷ്ണു കെ കെ യും ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി ദിലീപിനേയും (ഇരുവരും ഹനുമാന്‍ ജിംനേഷ്യം കാഞ്ഞങ്ങാട്) തിരഞ്ഞെടുത്തു.
കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ്അസോസിയേഷന്റെയും ഫിറ്റ്‌നസ് പ്ലാനറ്റ് ജിംനേഷ്യം അമ്പലത്തറയുടെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അമ്പലത്തറ ജി വി എച്ച് എസില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിക്കുന്നു.
ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് മുഖ്യാതിഥിയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം അച്യുതന്‍, ടി കെ ഖാലിദ് പാറപ്പള്ളി, എ വി നാരായണന്‍, കെ കുഞ്ഞിക്കണ്ണന്‍, മജീദ് അമ്പലത്തറ, മുന്‍ മിസ്റ്റര്‍ ഇന്ത്യ എം കെ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം തുളസീധരന്‍അദ്ധ്യക്ഷനായിരുന്നു.
ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ.പി രഘുനാഥ് സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്‍ മനോജ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. ജേതാക്കള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ വി വി രമേശന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment