കൊല്ലം: ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ മുന്നിലും വാതില്‍ കൊട്ടിയടക്കില്ല. ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥക്ക് മാറ്റമുണ്ടാകും. യു.ഡി.എഫിലെ പ്രശ്നങ്ങളും അനൈക്യവും ഇടതുമുന്നണി മുതലെടുക്കുമെന്നും പിണറായി വ്യക്തമാക്കി.
പി.സി ജോര്‍ജിനെയും യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയെയും തള്ളാത്ത രീതിയിലുള്ള പ്രസ്താവനയുമായി പിണറായി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ നേരത്തെ രംഗത്തു വന്നിരുന്നു. കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ് ഇരു നേതാക്കളുടെയും പ്രസ്താവനകള്‍ നല്‍കുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment