കാഞ്ഞങ്ങാട്: ബേക്കല്‍ക്കോട്ടയില്‍ സന്ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ശല്യപ്പെടുത്തുന്നത് തടയാന്‍ ശ്രമിച്ച പോലീസ് സംഘത്തെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ മൂന്ന് പേരെ കോടതി 5000 രൂപ വീതം പിഴയടയ്ക്കാന്‍ ശിക്ഷിച്ചു.
ബേക്കല്‍ തായല്‍ മൗവ്വലിലെ ഇ മുഹമ്മദ് ഷഫീഖ് (25), എം ജുനൈദ് (25), എം മനാഫ് (26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2014 ആഗസ്റ്റ് 24ന് വൈകുന്നേരം ബേക്കല്‍കോട്ട കാണാനെത്തിയ സ്ത്രീകളെ ഒരു സംഘം ശല്യം ചെയ്യുന്നത് കണ്ട് എത്തിയ പോലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു.
ഇത് ഞങ്ങളുടെ നാടാണെന്നും ഇവിടെ പോലീസും പട്ടാളവും ഒന്നും വേണ്ടെന്നും ആക്രോശിച്ചു കൊണ്ട് മൂന്നംഗ സംഘം പോലീസുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഇത് ഞങ്ങളുടെ നാടാണെന്നും ഇവിടെ പോലീസും പട്ടാളവും ഒന്നും വേണ്ടെന്നും ആക്രോശിച്ചു കൊണ്ട് മൂന്നംഗ സംഘം പോലീസുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ബേക്കല്‍കോട്ടയില്‍ ഡ്യൂട്ടിയുണ്ടായിരുന്ന കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടിനോ തോമസ്, കെ നജേഷ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment