നെയ്യാറ്റിന്‍കര: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷെമീര്‍(26) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പൂവ്വാര്‍ കല്ലിങ്ങവിളാകം സ്വദേശികളാണ് അറസ്റ്റിലായത്.
പ്രായപ്പൂര്‍ത്തിയാകാത്ത രണ്ടുപേരും കല്ലിങ്ങവിളാകം ബഹറുദ്ധീന്റെ മകന്‍ അബ്ദുല്ല(20) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുല്ലയെ രഹസ്യവിവരത്തെ തുടര്‍ന്ന് പൂവാര്‍ പോലിസ് തമിഴ്‌നാട് കായല്‍പ്പട്ടണത്ത് വെച്ച് ബുധനാഴ്ച പിടികൂടുകയായിരുന്നു.
എന്നാല്‍ സഹോദരങ്ങളായ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ പാറശ്ശാല സി.ഐയ്ക്ക് മുമ്പാകെ ബുധനാഴ്ച രാത്രിയോടെ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇവരിലൊരാള്‍ പൂവ്വാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് പൂവാര്‍ തെട്ടിക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഷെമീര്‍ വെട്ടേറ്റുകൊല്ലപ്പെട്ടത്. പൂവാറില്‍ സ്ഥിരമായി നടക്കുന്ന അപകടകരമായ ബൈക്ക് റെയ്‌സിങ് ചോദ്യം ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. ഈ കേസില്‍ എട്ടുപേരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെന്നും ഇനി അഞ്ചുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും സി.ഐ ഉജ്വല്‍ കുമാര്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment