റാന്നി : സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്കും ഓട്ടു പാത്രങ്ങള്‍ക്കും നിറം നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണ്ണമാലയുമായി കടന്ന ബീഹാര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍.
വടശേരിക്കര മണിയാര്‍ ഫോറിന്‍പടി ചരുവിളപുത്തന്‍വീട്ടില്‍ വിജയശ്രീയാണ് തട്ടിപ്പിന് ഇരയായത്. മോഷണം നടത്തി ഓടി മറഞ്ഞ പ്രതികള്‍ മണിയാര്‍ വനത്തിനുള്ളില്‍ കടന്ന് വേഷം മാറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസും നാട്ടുകാരും സംയുക്‌തമായി നടത്തിയ തെരച്ചിലില്‍ ഇരുവരും പടിയിലാകുകയായിരുന്നു. ബീഹാര്‍ ത്രിവേണി ഗഞ്ച് സ്വദേശികളായ തരുണ്‍ റാം (26), രഞ്‌ജിത് സാഹ് (27) എന്നിവരാണ് ആറസ്‌റ്റിലായത്. ഇവരെ റാന്നി കോടതി റിമാന്റു ചെയ്‌തു.
ചൊവ്വാഴ്‌ച ഉച്ചക്ക് പന്തണ്ടോടെയാണ് അധികം ആള്‍താമസമില്ലാത്ത ഫോറിന്‍പടി കുന്നിന്‍മുകളിലെ വിജയശ്രീയുടെ വീട്ടില്‍ ഇവര്‍ എത്തിയത്. ഓട്ടു പാത്രങ്ങളും വെള്ളി ആഭരണങ്ങളും നിറം കൂട്ടി നല്‍കാമെന്നു പറഞ്ഞായിരുന്നു എത്തിയത്. പഴയ ചില പാത്രങ്ങളും വെള്ളി അരഞ്ഞാണവും ഇവര്‍ ലായനിയില്‍ ഇട്ട് നിറം കൂട്ടി നല്‍കുകയും ചെയ്‌തു.

ഇതിനിടയിലാണ് വീട്ടമ്മയുടെ 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല നിറം കൂട്ടാനായി ഇവര്‍ നയത്തില്‍ വാങ്ങിയത്. ആദ്യം നിറം കൂട്ടിയ വെള്ളി ആഭരണം കാറ്റു കൊള്ളിക്കാന്‍ ഫാനിനു കീഴില്‍ വയ്‌ക്കാന്‍ വീട്ടമ്മയെ മുറിക്കുള്ളിലേക്കു പറഞ്ഞു വിട്ട ശേഷം യുവാക്കള്‍ സ്വര്‍ണ്ണമാലയുമായി ഓടി ഒളിക്കുകയായിരുന്നു. വീട്ടമ്മ ഇവര്‍ക്കു പിന്നാലെ പാഞ്ഞെങ്കിലും പ്രതികള്‍ വനമേഖലയിലേക്ക് ഓടി രക്ഷപെട്ടു.
തുടര്‍ന്ന് എസ്.ഐ. സദാശിവന്റെ നേതൃത്വത്തില്‍ പെരുനാട് പോലീസും നാട്ടുകാരും മണിയാര്‍ വനത്തില്‍ നടത്തിയ തെരച്ചിലിലാണ് മണിക്കൂറുകള്‍ക്കു ശേഷം ഇരുവരേയും പിടികൂടാനായത്. ഇവര്‍ കൊണ്ടു പോയ 12 ഗ്രാം തൂക്കം വരുന്ന മാല ലായനിയില്‍ ഇട്ട നിലയിലായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് ഇതിന്റെ തൂക്കം ആറേമുക്കാല്‍ ഗ്രാമായി കുറഞ്ഞുവെന്ന് പോലീസ് കണ്ടെത്തി. പ്രതികളില്‍ നിന്നും സ്വര്‍ണ്ണം ലയിപ്പിക്കുന്ന ലായനി, പാത്രങ്ങള്‍, ബ്രഷ് തുടങ്ങിയവ പിടിച്ചെടുത്തു.
പ്രതികള്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന തട്ടിപ്പു നടത്തിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ബാറിനു സമീപം ദീര്‍ഘകാലം സുഗന്ധ മുറുക്കാന്‍ വില്‍പ്പന നടത്തി വന്ന ആളാണ് അറസ്‌റ്റിലായ തരുണ്‍ റാം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment