Latest News

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഒരുമാസം വരെ; പുതിയ സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ്

ന്യൂഡല്‍ഹി: മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക്ക് അപ്പ് ഉള്ള സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്. ക്യാന്‍വാസ് ഹ്യൂ എന്നാണ് പുതിയ സ്മാര്‍ട്ട് ഫോണിന്റെ പേര്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 ദിവസം വരെ ചാര്‍ജ് നിലനില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മികച്ച കളര്‍ ക്വാളിറ്റിയും ക്യാന്‍വാസ് ഹ്യൂ വാഗ്ദാനം ചെയ്യുന്നു.

ജനുവരി 16ന് വിപണയിലെത്തുന്ന ഫോണിന്റെ വില 10,999 രൂപയാണ്. 5.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, ഗൊറില്ലാ ഗ്ലാസിനാല്‍ ആവരണം ചെയ്തതാണ്. 8ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ ആണ്. 8എംപി പ്രധാനക്യാമറയും 2എംപി മുന്‍ക്യാമറയുമാണ് ക്യാന്‍വാസ് ഹ്യൂവിനുള്ളത്.

ഉയര്‍ന്ന ബാറ്ററി ബാക്കപ്പ് ആണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 ദിവസം വരെ നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.