തലശ്ശേരി: സദാചാരപ്പോലീസ് ചമഞ്ഞ് ദമ്പതിമാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി 32,000 രൂപയും മെബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തലശ്ശേരി ചിറക്കര എം.കെ.ഹൗസില്‍ പര്‍വീസിനെയാണ് (22) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. ഒന്നിച്ചുണ്ടായിരുന്ന പതിനേഴു വയസ്സുകാരനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
ദമ്പതിമാരില്‍ ഭര്‍ത്താവിനെ കൈയേറ്റം ചെയ്ത് ഷര്‍ട്ടഴിപ്പിക്കുകയും ഭാര്യയോടൊപ്പം ഫോട്ടോയെടുത്ത് വാട്ട്‌സ്ആപ്പ് മുഖേന പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.
തലശ്ശേരി മോറക്കുന്നില്‍ 2014 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദയായ സംഭവം. പതിനേഴുകാരന്‍ പോലീസിന്റെ പിടിയിലായതോടെ മുഖ്യപ്രതിയായ പര്‍വീസ് ഒളിവില്‍ കഴിയുകയായിരുന്നു.
മാഹി സ്വദേശിയായ പുഷ്പരാജ് ഭാര്യ പൊന്ന്യം സ്വദേശി റീന എന്നിവരാണ് അക്രമത്തിനിരയായത്. ഇരുവരും സുഹൃത്തിന്റെവീട്ടില്‍ പോകാന്‍ പുറപ്പെട്ട് മോറക്കുന്നില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് അക്രമമുണ്ടായത്.
പുതിയ സ്റ്റെലില്‍ മുടി പിറകിലേക്ക് വളര്‍ത്തിയ ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ആക്രമിച്ചെന്നാണ് ദമ്പതിമാര്‍ പോലീസില്‍ നല്‍കിയ പരാതി. ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരനെ പിടികൂടിയത്.
പിടിയിലായ പതിനേഴുകാരനെ ദമ്പതിമാര്‍ തിരിച്ചറിഞ്ഞിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment