Latest News

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവം: യഥാര്‍ഥ കൊലയാളി ആര്?

തൊടുപുഴ: ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയാക്കിയ പതിമൂന്നുകാരനെ കോടതി കുറ്റവിമുക്തനാക്കിയതോടെ യഥാര്‍ഥ കൊലയാളി ആരാണെന്നുള്ള ചോദ്യം ഉയരുന്നു.

കഞ്ഞിക്കുഴി ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലാണു ജുവനൈ ല്‍ കോടതി പ്രതിയായ പതിമൂന്നുകാരനെ വെറുതേ വിട്ടത്. വീടിനടുത്തുളള പുല്‍മേട്ടില്‍ 2012 ജൂലൈ 29നാണു സജിനയെ മരിച്ച നിലയില്‍ കണ്ടത്.

സംഭവദിവസം പശുവിനെ അഴിക്കാന്‍ സമീപത്തെ പുല്‍മേട്ടി ലേക്കു പോയ സജിനയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതി രുന്നതിനെ തുടര്‍ന്നു പിതാവ് ഷാജഹാന്‍ അന്വേഷിച്ചു ചെന്ന പ്പോഴാണു മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ മുറിവാണു മരണ കാരണം. സ്ഥലത്തു മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.

പോലീസിനു തുമ്പൊന്നും ലഭിച്ചില്ലെങ്കിലും സംഭവത്തിനുശേഷം പ്രദേശത്തുനിന്നും മാറിനിന്ന വരെക്കുറിച്ചുള്ള അന്വേഷണമാണ് അയല്‍വാസിയായ എട്ടാം ക്ലാസു കാരനില്‍ എത്തിച്ചത്. പുല്‍മേട്ടില്‍ വച്ച് പ്രതി യുവതിയെ കയറിപ്പിടി ച്ചെന്നും ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്നും പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് സജീനയെ കുത്തിയെന്നുമാണു പ്രോസി ക്യൂഷന്‍ കേസ്.

പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തിനിടെ സജീന തട്ടിവീണെന്നും ഈ സമയം കല്ലെടുത്തു സജിന യുടെ തലയിലിട്ടു കൊന്നെന്നും മൃതദേഹം കുറച്ചുദൂരം വലിച്ചു കൊണ്ടുപോയി താഴ്ചയിലേക്കു തള്ളിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

സംഭവത്തിനു പിറ്റേന്നു പ്രതി ഒളിവില്‍ പോയതും ബാലന്റെ ദേഹത്തു നഖക്ഷതങ്ങള്‍ കണെ്ടത്തിയതും തെളിവായി ഉന്നയിച്ചു. ബാലന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായിപറയുന്ന കത്തി, കല്ല് എന്നിവയും കണെ്ടത്തിയിരുന്നു. സംഭവസ്ഥലത്തിനു സമീപം പ്രതി സൈക്കിള്‍ ചവിട്ടുന്നതു കണെ്ടന്നും സാക്ഷി മൊഴിയുണ്ടായിരുന്നു.

എന്നാല്‍, ഇതിന് ഏതാനും ദിവസംമുമ്പ് വാങ്ങിയ സൈക്കിള്‍ നന്നായി ചവിട്ടാന്‍ ബാലന് അറിയില്ലായിരുന്നെന്നും സംഭവദിവസം സൈക്കിളുമായി കൊങ്കിണിപടര്‍പ്പിലേക്കു വീണതിന്റെ മുറിവാണു ദേഹത്തുണ്ടായിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. സൈക്കിളില്‍നിന്നും വീണതറിഞ്ഞ പിതാവ് സൈക്കിള്‍ തല്ലിയൊടിക്കാന്‍ ശ്രമിച്ചെന്നും ഈ വിഷമത്തില്‍ കുട്ടി നാടുവിട്ടതാ ണെന്നും വസ്ത്രങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍വച്ചതും ഇയാള്‍ നാടുവിട്ട തും സംശയാസ്പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട്ടുകാരന്‍ നമ്പിരാജാണു സജിനയുടെ ഭര്‍ത്താവ്. ഇവര്‍ സ്‌നേഹിച്ചു വിവാഹം കഴിച്ചതാണ്. ഭര്‍ത്താവ് പിന്നീട് മതപരിവര്‍ത്തനം നടത്തി അബ്ദുല്ലയെന്ന പേരു സ്വീകരിച്ചു. എറണാകുളത്ത് ഒരു കടയിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്. ഇതിനാല്‍ സജിന അച്ഛനമ്മമാരുടെ കൂടെയായിരുന്നു താമസം.

സംഭവസമയത്ത് സജിനക്ക് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു കാട്ടി സജിനയുടെ മാതാ പിതാക്കളും രംഗത്ത് എത്തിയിരുന്നു. സജിനയുടെ മരണശേഷം ഭര്‍ത്താവ് കുട്ടിയെ കാണാന്‍ പോലും വരാത്തതും സംശയം വര്‍ധിപ്പിക്കുന്നതാണെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു.

പോലീസ് കണെ്ടത്തിയ കുട്ടിയെ കുറ്റവാളിയാക്കി അന്വേഷണം അവസാനിപ്പിച്ചെന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ സാഹചര്യത്തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന് കഴിയാത്ത പശ്ചാത്തലത്തില്‍ പതിമൂന്നുകാരനെകോടതി വെറുതേ വിടുകയായിരുന്നു.

യുവതി മൃതദേഹം വലിച്ചിഴച്ച് പാറയിടുക്കില്‍ തള്ളിയ നിലയിലായിരുന്നു. പതിമൂന്ന വയസുള്ള കുട്ടിയെ കൊണ്ട് ഇതു സാധിക്കുമോയെന്ന് അന്നു തന്നെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൊല ചെയ്യപ്പെട്ട സ്ഥലത്ത് സ്ഥിരമായി ചീട്ടുകളിസംഘം ഉണ്ടായിരുന്നു.

കാര്യമായ അന്വേഷണം നടത്താതെ പതിമൂന്നുകാരനെ പ്രതിയാക്കി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിയെ കോടതി വെറുതേ വിട്ട സാഹചര്യത്തില്‍ യഥാര്‍ഥ പ്രതി ആരാണെന്നുള്ളത് ചോദ്യം മാത്രമായി അവശേഷിക്കുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.