തളിപ്പറമ്പ്: ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയ 17 കാരിയെ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സംശയാസ്പദമായി നിലയില്‍ കണ്ട പെണ്‍കുട്ടിയെ ക്ഷേത്രം ഭാരവാഹികള്‍ ഓഫീസില്‍ വിളിച്ചിരുത്തിയശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഫെയ്‌സ്ബുക്ക് കൂട്ടുകാരനെ തേടി എത്തിയതാണെന്ന് വ്യക്തമായത്.
ബാലുശേരി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇയാളുമായി സൗഹൃദത്തിലായിരുന്നു. ചാറ്റിംഗിലൂടെ വൈകുന്നേരം പറശിനിക്കടവ് ക്ഷേത്രത്തില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവാവിനെ കണെ്ടത്താന്‍ സാധിക്കാതെ പരിഭ്രാന്തയായ പെണ്‍കുട്ടിക്ക് ക്ഷേത്രം അധികൃതര്‍ തുണയാവുകയായിരുന്നു. പോലീസ് വിവരമറിയിച്ചതു പ്രകാരം രാത്രി തന്നെ ബന്ധുക്കള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment