കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ മലപ്പുറത്ത് നിന്നുമെത്തിയ മുജാഹിദ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ ലഘുലേഖ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷം
മുജാഹിദുകാര്‍ സിറ്റിയിലുള്ള മൗലല്‍ മഖാം, അരട്ടക്കപ്പള്ളി എന്നീ മഖാമുകള്‍ പൊളിച്ചുനീക്കണമെന്നു കാണിച്ചുള്ള ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. ലഘുലേഖ വിതരണത്തിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയതോടെ മുജാഹിദുകാര്‍ സലഫി സെന്ററില്‍ കയറി ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ വിശ്വാസികള്‍ സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
മലപ്പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘം കഴിഞ്ഞ രണ്ട് ദിവസമായി ലഘുലേഖ വിതരണം ആരംഭിച്ചത്. ചൊവ്വാഴ്ച അരട്ടക്കപ്പള്ളിയിലും നോട്ടീസുമായി ഇവര്‍ എത്തിയതാണ് വിശ്വാസികളെ പ്രകോപിതരാക്കിയത്.

ഇതിനിടെയുണ്ടായ കല്ലേറില്‍ ഒരു കാറിന്റെ ചില്ലു തകര്‍ന്നു. സലഫി പള്ളിയുടെ ഗേറ്റിനും കേടുപാടുകള്‍ സംഭവിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പള്ളിക്കുമുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment