കടുത്തുരുത്തി: സ്‌കൂള്‍ കരാര്‍ വാഹനത്തിനു പിന്നില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന രണ്ടുവയസുകാരി വാഹനം മുന്നോട്ടെടുത്തപ്പോള്‍ റോഡില്‍ മുഖമടിച്ചു വീണു മരിച്ചു. ചേച്ചിയെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റി അയയ്ക്കാന്‍ പിതാവിനൊപ്പംപോയ കുരുന്നാണ് അപകടത്തില്‍ മരിച്ചത്. പെരുവ കുന്നപ്പിള്ളി കണിയാംപറമ്പില്‍ സുനില്‍-ഷീബ ദമ്പതികളുടെ മകള്‍ ആരതിയാണു (രണ്ട്) മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെ വീടിനു സമീപമായിരുന്നു അപകടം. കാരിക്കോട് കെഎഎം യുപി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയായ മകള്‍ അരുന്ധതിയെ (ആറ്) സ്‌കൂളിലേക്കുള്ള കരാര്‍ വാഹനത്തില്‍ കയറ്റിവിടുന്നതിന് എത്തിയതായിരുന്നു സുനില്‍. ഈ സമയം സുനിലിനൊപ്പം ആരതിയും കുട്ടികളെ കൊണ്ടുപോകൂന്ന മാരുതി വാനിന്റെ സമീപത്തെത്തി. സുനില്‍ അരുന്ധതിയെ വാഹനത്തില്‍ കയറ്റുമ്പോള്‍ ആരതി വാനിന്റെ പുറകില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. വാന്‍ മുന്നോട്ടെടുത്തപ്പോള്‍ കുഞ്ഞു മുഖമടിച്ചു റോഡില്‍ വീഴുകയായിരുന്നു.
സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരിങ്കല്‍ മടയിലെ തൊഴിലാളിയാണു സുനില്‍. മോനിപ്പള്ളി ചുണ്ടംമാക്കിയില്‍ കുടുംബാംഗമാണ് ഷീബ. വെള്ളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ആരതിയുടെ സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പില്‍ നടത്തി.

No comments:
Post a Comment