മാവുങ്കാല്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. നെല്ലിത്തറ പുലയനടുക്കത്തെ അശോക(41)നാണ് മരണപ്പെട്ടത്. വെളളിയാഴ്ച രാവിലെ 8.45 മണിയോടെ മാവുങ്കാല്‍ മൂലക്കണ്ടം കോളനിക്ക് സമീപത്താണ് അപകടമുണ്ടായത്.
മൂലക്കണ്ടത്ത് നിന്ന് മണ്ണട്ടയിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോവുകയായിരുന്ന കെ എല്‍ 60 ഡി- 4340 നമ്പര്‍ ഓട്ടോറിക്ഷയില്‍ എതിരെ വരികയായിരുന്ന കെ എ 26-5028 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ അശോകനെ ആദ്യം മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണം സംഭവിച്ചത്.
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോറിക്ഷ ലോറിയുടെ മുന്നില്‍ കുടുങ്ങി. അശോകനെ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാരും പരിസരവാസികളും ജാക്കി ഉപയോഗിച്ച് ഓട്ടോ റിക്ഷ ഇളക്കിയെടുക്കുകയും അശോകനെ പുറത്തെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞ്
കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും അശോകനെ അപ്പോഴേക്കും പുറത്തെടുത്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അശോകന്റെ പത്ത് വയസ്ലുള്ള മകള്‍ അഞ്ജന ഉള്‍പ്പെടെമൂന്ന് കുട്ടികള്‍ പുറത്തേക്ക് തെറിച്ചു വീണു.
കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും അശോകനെ അപ്പോഴേക്കും പുറത്തെടുത്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അശോകന്റെ പത്ത് വയസ്ലുള്ള മകള്‍ അഞ്ജന ഉള്‍പ്പെടെമൂന്ന് കുട്ടികള്‍ പുറത്തേക്ക് തെറിച്ചു വീണു.
പേരൂരില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗുരു പബ്ലിക്ക് സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ടു പോവുകയായിരുന്ന റിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
നേരത്തെ ഗള്‍ഫിലായിരുന്ന അശോകന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വരികയും അസുഖം ഭേദമായതിന് ശേഷം കാഞ്ഞങ്ങാട് നഗരത്തില്‍ ഓട്ടോ ഓടിച്ച് വരികയായിരുന്നു.
അമ്മ ശാരദ. ഭാര്യ രേഖ. അഞ്ജനക്ക് പുറമെ രണ്ട് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടികൂടിയുണ്ട്. സഹോദരങ്ങള്‍ : മോഹനന്‍(മിലിട്ടറി), ബാബു (ഗള്‍ഫ്), മധു, വത്സന്‍, ദിവ്യ
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment