കുമ്പള: വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്താം തരം വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും കഞ്ചിക്കട്ടയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ കാവ്യ(15)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് കാവ്യയ്ക്കു പൊള്ളലേറ്റത്. രവി ചന്ദ്ര- ജയന്തി ദമ്പതികളുടെ മകളാണ് കാവ്യ. പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്ന കാവ്യയ്ക്കു നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് കാവ്യയ്ക്കു പൊള്ളലേറ്റത്. രവി ചന്ദ്ര- ജയന്തി ദമ്പതികളുടെ മകളാണ് കാവ്യ. പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്ന കാവ്യയ്ക്കു നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment