ചെറുവത്തൂര്‍: മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ യഥാസ്ഥാനത്ത് തന്നെ തിരിച്ചെത്തി. അച്ചാംതുരുത്തി പുറത്തേമാട്ടെ പുതിയ പുരയില്‍ ബിനുവിന്റെ വീട്ടില്‍ നിന്നും മോഷണം പോയ നാലര പവന്‍ സ്വര്‍ണ്ണമാണ് യഥാസ്ഥാനത്ത് തന്നെ തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ ജനുവരി 19നാണ് ബിനുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വളകളും ഒരു ചെയിനും കമ്മലുമടങ്ങിയ ആഭരണങ്ങളാണ് മോഷണം പോയത്.
ബിനുവിന്റെ ഭാര്യ കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. അലമാരയുടെ താക്കോല്‍ മേശവലിപ്പില്‍ സൂക്ഷിച്ച ശേഷമായിരുന്നു യുവതി കുടുംബശ്രീ യോഗത്തിന് പോയത്. തിരിച്ചുവന്നപ്പോഴാണ് നാലരപവന്‍ സ്വര്‍ണ്ണം അലമാര കുത്തിതുറന്ന് കവര്‍ന്നതായി വ്യക്തമായത്.
ഇത് സംബന്ധിച്ച് ബിനുവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ കഴിഞ്ഞ ദിവസം ഈ സ്വര്‍ണ്ണാഭരണങ്ങള്‍ അലമാരയില്‍ തന്നെ കാണപ്പെടുകയായിരുന്നു.
സ്വര്‍ണ്ണം മോഷണം പോയതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് പുറമെ പരിസര വാസികളെയും ചന്തേര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. കവര്‍ച്ച നടന്ന വീട്ടിലെത്തി പോലീസ് വിരലടയാളം ശേഖരിക്കുകയും ചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം നാടകീയമായി അതേ സ്ഥലത്ത് തന്നെ തിരികെ വന്നത് സംബന്ധിച്ച് പരിസരവാസികള്‍ ചന്തേര പോലീസില്‍ വിവരം നല്‍കിയെങ്കിലും പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ കിട്ടിയെങ്കിലും ഇവ മോഷ്ടിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് പോലീസ് താല്‍പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നീലേശ്വരം സിഐയ്ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment