കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് ലോകായുക്തയില്‍ അപ്പീലിന് വ്യാജ രേഖകള്‍ ഹാജരാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം മൂന്നുപേര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി.
ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, സ്‌കൂളിലെ കംപ്യൂട്ടര്‍ വിഭാഗം അധ്യാപകനായ കലോല്‍സവ ടീം മാനേജര്‍ സി.പി. അഭിരാം എന്നിവര്‍ ഹൈക്കോടതിയിലും സംഘനൃത്ത ടീം ലീഡറായ വിദ്യാര്‍ഥിനിയുടെ പിതാവ് പ്രഭാകരന്‍ വള്ളിവയല്‍ ജില്ലാ കോടതിയിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതിയില്‍ ഇരുപതിനും ജില്ലാ കോടതിയില്‍ ബുധനാഴ്ചയുമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്.
വ്യാജരേഖ ഹാജരാക്കി അപ്പീല്‍ നേടിയെന്ന പരാതിയെത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറ്കടര്‍ കെ. ഗോപാലകൃഷണ ഭട്ടിന്റെ നിര്‍ദേശമനുസരിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസാണ് കേസെടുത്തത്. കേസെടുത്തശേഷം പ്രിന്‍സിപ്പലും അധ്യാപകനും സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം ആവശ്യമായ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരേ വിദ്യാര്‍ഥിക്ക് കൂടുതല്‍ ഇനങ്ങളില്‍ പങ്കെടുക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ ഒന്നിലേറെ വ്യാജ അഡ്മിഷന്‍ നമ്പര്‍ നല്‍കിയതായി പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ജില്ലാ മേളയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നതിനുള്ള രേഖകളില്‍ ഒപ്പിട്ടിരിക്കുന്നത് പ്രിന്‍സിപ്പലും കലോല്‍സവ ടീം മാനേജരുമാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment