Latest News

ബി.ജെ.പി.നേതാവിന്റെ കൊലപാതകം; നാല് സ്ത്രീകള്‍ പിടിയില്‍

ആലപ്പുഴ: കലവൂരില്‍ ബി.ജെ.പി നേതാവ് വേണുഗോപാലിന്റെ കൊലപാതം ആസൂത്രണം ചെയ്ത നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതും ഈ സ്ത്രീകളാണെന്ന് പോലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം പ്രവര്‍ത്തരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് നാല് സ്ത്രീകളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചത്.
രണ്ടുവര്‍ഷം മുമ്പ് കലവൂര്‍ സ്വദേശി ചന്ദ്രലാല്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ ഒന്നാംപ്രതിയായിരുന്നു, ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാല്‍. പരോളിലിറങ്ങിയ വേണുഗോപാലിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് കൊലചെയ്യുകയായിരുന്നു.
ചന്ദ്രലാലിന്റെ ഭാര്യ സ്മിതയും, ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ എന്നിവരും, ഗിരിജയുടെ പതിനെട്ടുകാരിയ മകള്‍ ഗ്രീഷ്മയുമാണ് പോലീസ് പിടിയിലായത്. വേണുഗോപാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതും ഇവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.