നാദാപുരം: തൂണേരി വെള്ളൂരില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ വധക്കേസില്‍ കൊലയാളികളെ ഒളിവില്‍ താമസിപ്പിച്ച മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍.
നാദാപുരം വലിയ പള്ളിയിലെ ജീവനക്കാരനും പുളിക്കൂല്‍ തന്‍വീറുല്‍ ഈമാന്‍ മദ്രസയിലെ മതപഠന അധ്യാപകനുമായ വയനാട് കുമ്പളക്കാട് വെണ്ണിയോട് സ്വദേശി വൈര്യന്‍ വീട്ടില്‍ സൂപ്പി മുസ്‌ല്യാര്‍ (52) ആണ് അറസ്റ്റിലായത്.
തെയ്യമ്പാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, കാളിയാറമ്പത്ത് അസ്‌ലം എന്നി പ്രതികകളെയാണ് ഒളിവില്‍ താമസിപ്പിച്ചത്.
ഷിബിനെ കൊലപ്പെടുത്തിയ ശേഷം ജനുവരി 22ന് രാത്രിയാണ് പ്രതികള്‍ മൂന്ന്‌പേരും പള്ളിയില്‍ എത്തിയത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി പള്ളിയോട് ചേര്‍ന്ന ബാത്ത്‌റൂമിലാണ് പ്രതികളെ ഇയാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. വിശ്രമിക്കാനായി തറയില്‍ വിരിക്കാന്‍ പേപ്പറുകളും ഭക്ഷണവും നല്‍കി.
വെള്ളിയാഴ്ച രാത്രിയാണ് പ്രതികള്‍ നേരത്തെ അറസ്റ്റിലായ ഷഫീഖിന്റെ വീട്ടിലേക്ക് മാറുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് മുസ്‌ല്യാരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ഉള്‍പ്പെടെ പതിനഞ്ച് പേരാണ് അറസ്റ്റിലയത്. പ്രധാന പ്രതികളായ ജാസിം, സമദ് എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment