ചേര്‍ത്തല: ബൈക്കുകളിലും കാറുകളിലും പിന്തുടര്‍ന്ന സംഘം സ്കൂള്‍ കുട്ടികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ടൂറിസ്റ്റ്ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ അടിച്ചുകൊന്നു. കൊല്ലം കുന്നത്തൂര്‍ കാരാളിമുക്ക് സന്തോഷ്ഭവനില്‍ മുരളീധരന്‍പിള്ള (60)ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി എട്ടോടെ ദേശീയപാതയില്‍ ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സ് ആശുപത്രിക്ക് സമീപമാണ് സംഭവം.എറണാകുളം പാലാരിവട്ടത്തുവച്ച് ബസുമായി അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉരസി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ബസ് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചു.നാട്ടുകാര്‍ ഇടപെട്ട് ഇത് തടഞ്ഞ് ഇരുകൂട്ടരെയും പറഞ്ഞയച്ചു.
എന്നാല്‍ ടൂറിസ്റ്റ് ബസ് ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ മൂന്ന് ബൈക്കുകളിലെത്തിയ ഒമ്പതുപേര്‍ കാറിലെ സംഘവുമായി ചേര്‍ന്ന് ബസ് ഡ്രൈവറെ മൃഗീയമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ മുരളീധരന്‍പിള്ളയെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരുനാഗപ്പള്ളിയിലെ സ്വകാര്യസ്കൂളിലെ കുട്ടികളെയും കൊണ്ട് അതിരപ്പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു. ചുവന്ന ഇന്‍ഡിക്കാ കാറിലാണ് അക്രമിസംഘം എത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
പ്രതികള്‍ക്കായി മാരാരിക്കുളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദേശീയപാതയിലെ സിസി ടിവി ക്യാമറയും പരിശോധിക്കുന്നുണ്ട്. മുരളീധരന്‍പിള്ളയുടെ മൃതദേഹം ചേര്‍ത്തല സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍. മുരളീധരന്‍പിള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറും ബുക്കിങ് ഏജന്റുമാണ്. ഭാര്യ: ലീലാമ്മ. മക്കള്‍: സന്തോഷ്കുമാര്‍ (പൊലീസ്, പത്തനംതിട്ട എആര്‍ ക്യാമ്പ്), സജിതകുമാരി, സുരേഷ്. മരുമക്കള്‍: ശ്രീജ, സുരേഷ്കുമാര്‍, ശാലിനി.

Keywords: Kollam, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment