താമരശ്ശേരി: കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ബാലന്‍-ചക്കി ദമ്പതിമാരുടെ മകനാണ് മരിച്ചത്.
മുലകുടിച്ചുകൊണ്ടിരിക്കെ പാല്‍ തൊണ്ടയില്‍ തങ്ങി ശ്വാസം കിട്ടാതാകുകയായിരുന്നെന്ന് രക്ഷിതാക്കളും ആശാ പ്രവര്‍ത്തകയും പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. താമരശ്ശേരി താലൂക്കാസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞ് അവശനായിരുന്നെന്ന് മൃതദേഹം പരിശോധിച്ച താലൂക്കാസ്പത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. ചക്കിയുടെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ്. കോളനിയിലെ വീട്ടിലായിരുന്നു പ്രസവം.
Keywords: Thamarashery, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment