Latest News

ന്യൂനപക്ഷ വികസനത്തിന് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കണം: മര്‍കസ് പ്രവാസി മീറ്റ്

കോഴിക്കോട്: ന്യൂനപക്ഷ വികസനത്തിന് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാഭ്യാസ-ജീവകാരുണ്യ മുന്നേറ്റങ്ങളിലൂടെയും തീവ്രശ്രമം നടത്തുന്ന മര്‍കസിന്റെ ബഹുമുഖ പദ്ധതികളുമായി സഹകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും പ്രവാസികള്‍ ഇക്കാര്യത്തില്‍ പ്രശംസനീയമായ സേവനങ്ങളാണ് ചെയ്തു വരുന്നതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

കുപ്രചരണങ്ങള്‍ കൊണ്ട് സദ്പ്രവര്‍ത്തനങ്ങളെ തളച്ചിടുന്നവരുടെ കുതന്ത്രങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സമുദായ സ്‌നേഹികള്‍ ശ്രദ്ധിക്കണമെന്നദ്ദേഹം പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ.എം.എ.എച്ച് അസ്ഹരി, വി.പി.എം വില്യാപള്ളി, ഹാഫിള് അബൂബക്കര്‍ സഖാഫി, സി.പി ഉബൈദുല്ല സഖാഫി, വി.എം കോയ മാസ്റ്റര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.