തൃശ്ശൂര്‍: വിവാദ വ്യവസായി മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിഷാം കാറിടിച്ച് പരിക്കേല്‍പ്പിച്ച പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് അന്തരിച്ചു. ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ചന്ദ്രബോസ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞമാസം 29 ന് അര്‍ധരാത്രി ചന്ദ്രബോസിനെ മര്‍ദ്ദിച്ചശേഷം നിഷാം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഓഫീസ് അടിച്ച് തകര്‍ത്തശേഷം ആയിരുന്നു മര്‍ദ്ദനം. വനിതാ പോലീസ് ഉദ്യോഗസ്ഥയെ കാറിനുള്ളില്‍ പൂട്ടിയിട്ടതടക്കം പത്തോളം കേസുകള്‍ കിങ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന് എതിരെയുണ്ട്. സംഭവത്തിനുശേഷം ഇയാളുടെ വീട്ടിലും ഓഫീസുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment