പൊയിനാച്ചി: കളിയാട്ടം കണ്ട് മടങ്ങുകയായിരുന്ന കര്‍ഷകന്‍ ബൈക്കിടിച്ച് മരിച്ചു.
കള്ളാര്‍ പെരുമ്പള്ളിയിലെ ടി.കൃഷ്ണന്‍നായര്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നിന് ദേശീയപാതയില്‍ പൊയിനാച്ചി സൗത്തിലെ സെന്റ് മേരീസ് ചര്‍ച്ചിനുസമീപമാണ് അപകടം. രാത്രി ഒമ്പതോടെ മംഗലാപുരം ഇന്ത്യാന ആസ്പത്രിയിലാണ് മരിച്ചത്.

ബാര തുളിച്ചേരി തറവാട്ടില്‍ കളിയാട്ടം കണ്ട് പൊയിനാച്ചി ടൗണിലേക്ക് നടന്നുവരികയായിരുന്നു ഇദ്ദേഹം. കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണിടിച്ചത്. ബൈക്ക് മറിഞ്ഞ് ഓടിച്ച ആള്‍ക്കും സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടുകാര്‍ ചെങ്കളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ച കൃഷ്ണന്‍നായരെ നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: എ.ഓമന. മക്കള്‍: കുഞ്ഞിക്കണ്ണന്‍ കോളിക്കടവ്, സുരേന്ദ്രന്‍, അനീഷ് (ഗള്‍ഫ്), പരേതനായ രാഘവന്‍. മരുമകള്‍: കല (മലാംകുണ്ട്). സഹോദരങ്ങള്‍: ജാനകിയമ്മ, നാരായണി, നാരായണന്‍, പരേതരായ മാധവന്‍നായര്‍, തമ്പായി.
മൃതദേഹം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment