കായംകുളം: കൃഷ്ണപുരത്ത് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണപുരം വടക്കേയറ്റത്ത് വീട്ടില്‍ രതീഷി(26 )നെയാണ് ഭാര്യ അനുമോളെ (22 ) കൊലപ്പെടുത്തിയ കേസില്‍ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത.് കഴിഞ്ഞ ശനിയാഴ്ച രാത്രി കൃഷ്ണപുരത്തെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
ഭാര്യയെ കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച രതീഷിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു അനുമോളുമായുള്ള രതീഷിന്റെ വിവാഹം. കൊല്ലം തൊടിയൂര്‍ ഇടക്കുളങ്ങര കൊയ്പള്ളില്‍ കിഴക്കതില്‍ അനില്‍കുമാര്‍-തങ്കമ്മ ദമ്പതിമാരുടെ മകളാണ് അനുമോള്‍.
ഒരുമാസം ഗര്‍ഭിണിയായിരുന്നു. ഭാര്യയുടെ ഗര്‍ഭം സംബന്ധിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംശയകരമായ ചോദ്യങ്ങള്‍ രതീഷിനെ അലോസരപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. കൂടാതെ സ്വര്‍ണം പണയം വെയ്ക്കാന്‍ നല്കിയില്ല. തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment