കാഞ്ഞങ്ങാട്: ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യനീതിയും പരിഗണനയും തങ്ങളുടെ അവകാശമാണെന്ന ബോധം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സ്വന്തം ശക്തിയും കരുത്തും തിരിച്ചറിയണമെന്ന് എം.ജി സര്‍വകശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍.
എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തില്‍ 51 ശതമാനം വിദ്യാര്‍ഥികളും 30 ശതമാനം അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ്. അതു കൊണ്ട് തന്നെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് എടുക്കപ്പെടുന്ന ഏത് നിലപാടും സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിപ്പിക്കപ്പെടുന്നതായി മാറുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ വലിയ പദവിയിലെക്ക് വരുമ്പോള്‍ അവരുടെ യോഗ്യതയില്‍ സംശയം ജനിപ്പിക്കാന്‍ സ്ഥാപിത തല്പരക്കാര്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുന്ന തരത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
നിയമം,നീതി, വിദ്യാഭ്യാസം, മാധ്യമ പ്രവര്‍ത്തനം, സിവില്‍സര്‍വീസ് തുടങ്ങി ഏത് മേഖലയിലും പദവികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമായ ഒരു തലമുറ വളര്‍ന്ന് വരേണ്ടത് ഈ കാലഘട്ടത്തില്‍ അത്യാവശ്യമുള്ള കാര്യമാണെന്നും ഷീന ഷുക്കൂര്‍ കൂട്ടി ചേര്‍ത്തു.
നേരത്തെ സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് പതാക ഉയര്‍ത്തി യതോടെയാണ് പരിപാടിക്ക് തുടക്കമായത്. ചടങ്ങില്‍ എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സജീര്‍ ഇഖ്ബാല്‍ പ്രമേയ പ്രഭാഷണം നടത്തി.
മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി ജാഫര്‍, ട്രഷറര്‍ എം ഇബ്രാഹിം, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന്‍, യുത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ഹക്കീം മീനാപ്പീസ്, ടി അബൂബക്കര്‍ ഹാജി, എം കുഞ്ഞാമ്മദ് പുഞ്ചാവി, ഹമീദ് ചേരക്കാടത്ത്, ഇബ്‌റാഹിം പാലാട്ട്, ബി.കെ.യൂസുഫ് ഹാജി, കരീം കുശാല്‍ നഗര്‍, മുത്തലിബ് കൂളയങ്കാല്‍, യു.വി ഇല്യാസ്, വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്‍, എ.സി.എ ലത്തീഫ്, ജബ്ബാര്‍ ചിത്താരി, റംഷീദ് നമ്പ്യാര്‍ കൊച്ചി, യാസീന്‍ കള്ളാര്‍,റമീസ് ആറങ്ങാടി, ത്വയ്യിബ് ബല്ലാകടപ്പുറം, ഇര്‍ഷാദ് ചിത്താരി, സഈദ് കൊത്തിക്കാല്‍, സഫ്‌വാന്‍ മാണിക്കോത്ത്, സുഹൈല്‍ കൂളിയങ്കാല്‍, സഫ്‌വാന്‍ മാണിക്കോത്ത്, ഹസന്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി ജാഫര്‍ കല്ലന്‍ചിറ സ്വാഗതവും പറഞ്ഞു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment