Latest News

തീരൂരിലെ ആദ്യ വനിത സബ്കളക്ടറായി അദീല അബ്ദുള്ള ചുമതലയേറ്റു

കോഴിക്കോട്: തിരൂരിന്റെ സബ്കളക്ടര്‍ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടര്‍ എന്ന പദവി ഇനി ഡോ. അദീല അബ്ദുള്ളയ്ക്ക് സ്വന്തം. തിരൂര്‍ റവന്യു ഡിവഷന്റെ ചുമതലയുള്ള പുതിയ സബ്കളക്ടറായി അദീല അബ്ദുള്ള ചൂമതലയേറ്റത്.www.malabarflash.com

കോഴിക്കോട് കുറ്റിയാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാന്‍ ഇറങ്ങിത്തിരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ല്‍ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതല്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിരുന്നു.

www.malabarflash.comഎം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയശേഷം കിട്ടിയ ചെറിയ കാലയളവിലാണ് അദീല ഐ.എ.എസിന്റെ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്തത്. കുറ്റിയാടിയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ അദീലയുടെ നേട്ടത്തില്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും സന്തോഷിക്കുകയാണ്.www.malabarflash.com

സാമൂഹിക പുരോഗതിക്ക് തന്നാലാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സിവില്‍ സര്‍വ്വീസെന്ന സ്വപ്നം അദീലയ്‌ക്കൊപ്പം ചേര്‍ന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ ബിരുദാനന്തര വദ്യാര്‍ത്ഥിയായ പെരിന്തല്‍മണ്ണ സ്വദേശി ഡോ. റബീഹാണ് അദീലയുടെ ഭര്‍ത്താവ്. എയ്‌റ റബീഹ്, ഹയ്‌സാന്‍ എന്നിവര്‍ മക്കളാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.