കാസര്‍കോട്: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി റഷീദ് കോട്ടൂര്‍ എടപ്പാള്‍ ദാറുല്‍ ഹിദായ കോളേജ് കാമ്പസില്‍ നടന്ന 'സീറോ ടു ഹീറോ ടാലന്റ് ഷോ' യില്‍ ചാമ്പ്യനായി.
സംസ്ഥാനത്തെ ഇരുപതോളം അറബിക് കോളേജുകളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത 'സീറോ ടു ഹീറോ ദി മാത്തമാറ്റിക് ടാലന്റ് സേര്‍ച്ച് കോണ്ടസ്റ്റി'ന്റെ രണ്ടാം സീസണ്‍ മത്സരമാണ് എടപ്പാള്‍ മാണൂര്‍ കാമ്പസില്‍ നടന്നത്.
ഒന്നാം സീസണിലും ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ റഷീദ് കോട്ടൂര്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിരുന്നു. വിജയിക്ക് 5000 രൂപയും പ്രശസ്തി ഫലകവും ലഭിച്ചു.
വിജയിയെ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി മാനേജിങ് കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ എന്നിവര്‍ അനുമോദിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment