നാദാപുരം: തുണേരി അക്രമ സംഭവങ്ങള്‍ക്കിടെ കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. 10 പവന്‍ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്ന കല്ലാച്ചി കൊള്ളിന്റവിടെ രാജീവാണ് പിടിയിലായത്. ഇയാള്‍ മുന്‍പും മോഷണ കേസില്‍ പ്രതിയാണ് .
വെള്ളൂര്‍ കാട്ടുമടത്തില്‍ അബൂബക്കര്‍, റസീന എന്നിവരുടെ വീടുകളിലെ രണ്ടു വള, രണ്ടു ചെയിന്‍, ഒരു മോതിരം . കമ്മല്‍, റസീനയുടെയും അബൂബക്കരിന്റെയും മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍ പിടിച്ചെടുത്തത്.
വീട് തീവെച്ചു നശിപ്പിക്കുന്നതിനിടെ അലമാരയില്‍ സൂക്ഷിച്ച ആഭാരണങ്ങള്‍ കവര്‍ച്ച ചെയ്തു ഇയാള്‍ കടന്നു കളയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ വീട്ടിലെത്തിച്ചു പോലിസ് തെളിവെടുത്തു. ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയം ഇല്ലെന്നു ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment