ഉദുമ: ബാര മുക്കുന്നോത്ത് കാവ് ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവവും ആറാട്ടുത്സവവും 22ന് തുടങ്ങി മാര്‍ച്ച് 4ന് സമാപിക്കും. 22ന് രാവിലെ 9.30ന് ഏഴ് പ്രാദേശിക കക്ഷികളുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കും.
11മണിക്ക് നടക്കുന്ന സി.ഡി. പ്രകാശനകര്‍മം സിനിമാനടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനംചെയ്യും.
വൈകുന്നേരം നാലുമണിക്ക് ആചാര്യ വരവേല്‍പ്പ്. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമികള്‍ പ്രഭാഷണംനടത്തും. 23ന് വിശേഷാല്‍ പൂജകളും കലാപരിപാടികളും വൈകിട്ട് മൂന്നുമണിക്ക് മാതൃസമ്മേളനവും നടക്കും.
വൈകുന്നേരം നാലുമണിക്ക് ആചാര്യ വരവേല്‍പ്പ്. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമികള്‍ പ്രഭാഷണംനടത്തും. 23ന് വിശേഷാല്‍ പൂജകളും കലാപരിപാടികളും വൈകിട്ട് മൂന്നുമണിക്ക് മാതൃസമ്മേളനവും നടക്കും.
25ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, പി.കരുണാകരന്‍ എം.പി. എന്നിവരും പങ്കെടുക്കും.
28ന് രാവിലെ 10ന് ആറാട്ടുത്സവത്തിന് കൊടിയേറും. മാര്‍ച്ച് 1ന് വിളക്കുപൂജയും മാതൃസമിതി പ്രവര്‍ത്തകരുടെ തിരുവാതിരയും അരങ്ങേറും. നടുവുത്സവനാളായ മാര്‍ച്ച് രണ്ടിന് കുണ്ടോളംപാറ പ്രദേശത്തുകാരുടെ കാഴ്ചസമര്‍പ്പണവും തിടമ്പ് നൃത്തവും ഉണ്ടാകും. ഉത്സവത്തിന്റെ ഭാഗമായുള്ള നഗരപ്രദിക്ഷണം മാര്‍ച്ച് മൂന്നിനായിരിക്കും. ആറുമണിക്ക് മുല്ലച്ചേരിയില്‍ ഗ്രാമബലി നടക്കും.
നാലിന് രാവിലെ 10ന് ആറാെട്ടഴുന്നള്ളത്തും കൊടിയിറക്കവും കഴിഞ്ഞ് ഉത്സവം സമാപിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും രാത്രിയില്‍ കലാപരിപാടികളും ഉണ്ടായിരിക്കും.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment