പെരിന്തല്‍മണ്ണ: സ്ത്രീകളെ മുന്‍നിര്‍ത്തി പ്രലോഭിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. കൊണ്ടോട്ടി ചെമ്മലപ്പറമ്പ് തുറയ്ക്കല്‍ നസീമ മന്‍സിലില്‍ നിസ്സാര്‍ (നിസ്സാര്‍ ബാബു- 33), എടപ്പാള്‍ ചേകന്നൂര്‍ വട്ടംകുളം മുതുമുറ്റത്ത് ബഷീര്‍ (മുത്തു- 39), ബഷീറിന്റെ ഭാര്യ പട്ടാമ്പി തിരുവേഗപ്പുറ പറയര്കുണ്ടില്‍ ഫൗസിയ (31) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശിയെ ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള 15സെന്റ് സ്ഥലവും വീടും ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയതായ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ശനിയാഴ്ച അങ്ങാടിപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് കാറില്‍ വരുന്നവഴി കോട്ടപ്പറമ്പില്‍ സി.ഐ. കെ.എം. ബിജുവും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ പെണ്‍വാണിഭസംഘങ്ങളിലെ മുഖ്യ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് വിവിധജില്ലകളില്‍ സ്ത്രീകളെ ഉപയോഗിച്ചുനടത്തിയ ബ്ലാക്ക്‌മെയിലിങ് കേസുകളുടെയും പെണ്‍വാണിഭക്കേസുകളുടെയും വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
20 വര്‍ഷത്തോളമായി പെണ്‍വാണിഭമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ വിവിധ ആളുകളില്‍നിന്നായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മേഖലകളിലുള്ളവര്‍ പ്രവര്‍ത്തിക്കുന്ന വലിയ പെണ്‍വാണിഭശൃംഖലയെക്കുറിച്ചും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
വിവിധ ആളുകളെ ഫോണില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികളെയും വാടകവീടും സംഘം ഏര്‍പ്പെടുത്തിക്കൊടുക്കും. ഇടപാടിനുശേഷം മടങ്ങുമ്പോള്‍ നേരത്തെ ശേഖരിച്ച് സൂക്ഷിച്ച രക്തം പെണ്‍കുട്ടിയുടെ വായിലൊഴിച്ച് അവശത അഭിനയിപ്പിച്ച് ആസ്പത്രിയില്‍ പോകണമെന്നുപറഞ്ഞാണ് തട്ടിപ്പിന്റെ തുടക്കം. സംഘാംഗങ്ങള്‍ചേര്‍ന്ന് സംഭവം പുറത്തറിയിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ് രീതി. മാനഹാനിഭയന്ന് ആരും പരാതിപ്പെടാതിരുന്നത് പ്രതികള്‍ക്ക് പ്രചോദനമാവുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘത്തില്‍ പി.എന്‍. മോഹനകൃഷ്ണന്‍, ടി. ശ്രീകുമാര്‍, പി. മോഹന്‍ദാസ്, സി.പി. മുരളി, സി.പി. സന്തോഷ്, എന്‍.ടി. കൃഷ്ണകുമാര്‍, എന്‍.വി. ഷെബീര്‍, അഷ്‌റഫ് കൂട്ടില്‍, ശ്യാം എരേടത്ത്, ടി. സത്യനാഥന്‍, പി. രേഖ, ഗ്രേഡ് എസ്.ഐ. സെയ്ദ്, പി. അബ്ദുള്‍ ജബ്ബാര്‍, കെ.ആര്‍. സജീവന്‍, അഭിലാഷ് കൈപ്പിനി, അനില്‍ചാക്കോ, ടി. ബിനുമോന്‍, ബൈജു കുര്യാക്കോസ് എന്നിവരും അംഗങ്ങളാണ്.

Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment