മലപ്പുറം: മലപ്പുറത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേരും മേല്‍മുറി ആലത്തൂര്‍പടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാളുമാണ് മരിച്ചത്.
അറവങ്കരയില്‍നടന്ന അപകടത്തില്‍ മാരിയാട് പുലിക്കുത്ത് കുറ്റിയംപോക്കില്‍ മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് വാസില്‍(19), മേല്‍മുറി ആക്കല്‍വീട്ടില്‍ ആലിയുടെ മകന്‍ മുഹമ്മദ് (30)എന്നിവരാണ് മരിച്ചത്. മേല്‍മുറിയില്‍ നടന്ന അപകടത്തില്‍ വള്ളുവമ്പ്രം അത്താണിക്കല്‍ നെല്ലിപ്പറമ്പത്ത് അബ്ദുറഹിമാന്റെ മകന്‍ അലി(48) ആണ് മരിച്ചത്.

അറവങ്കരയില്‍ ശനിയാഴ്ച രാവിലെ 6.30 നാണ് അപകടംനടന്നത്. അത്താണിക്കല്‍ എം.ഐ.സി കോളേജിലെ ഒന്നാംവര്‍ഷ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയാണ് വാസില്‍. മമ്പാട് നടക്കുന്ന സി. സോണ്‍ കലോത്സവം കഴിഞ്ഞുവരുമ്പോഴാണ് വാസില്‍ അപകടത്തില്‍പ്പെട്ടത്.
മാതാവ്: റസീന. സഹോദരങ്ങള്‍: വസിം, വാസിഫ്.
ഖയറുന്നീസയാണ് മുഹമ്മദിന്റെ ഭാര്യ. മകന്‍: മുബാരിസ്. മാതാവ്: പാത്തുമ്മ.
നിര്‍മാണത്തൊഴിലാളിയായ മുഹമ്മദ് ജോലിയാവശ്യത്തിനായി അത്താണിക്കലിലേക്ക് പോകുകയായരുന്നു. അപകടത്തില്‍ വാസിലിന്റെ സുഹൃത്തുക്കളായ ബാസില്‍, മുബാരിസ് എന്നിവര്‍ക്കും മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന ബംഗാള്‍ സ്വദേശിക്കും പരിക്കേറ്റു.
വാസിലിനെ വീമ്പൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മുഹമ്മദിനെ മേല്‍മുറി പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.

രാവിലെ 6.45നാണ് മേല്‍മുറി ആലത്തിയൂര്‍ പടിയില്‍ അപകടം നടന്നത്. മലപ്പുറത്തുനിന്ന് പച്ചക്കറിയുമായി കോഴിക്കോടുഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും വള്ളുവമ്പ്രത്തുനിന്ന് ഹാജിയാര്‍ പള്ളിയിലേക്ക് പോകുകയായിരുന്ന അലിയുടെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തയ്യല്‍ത്തൊഴിലാളിയാണ് അലി. ഭാര്യ ലൈല. ഫര്‍സാന, മുഹമ്മദ് റിയാസ്,
നബീര്‍ സമാന്‍, ഹഫീസ, ഫാത്തിമ മിന്‍ഹ എന്നിവരാണ് മക്കള്‍.
സഹോദരങ്ങള്‍ കുഞ്ഞാലി,അബൂബക്കര്‍, െമായ്തീന്‍, കുട്ടിമുഹമ്മദ്, ഫാത്തിമ, പരേതനായ മുഹമ്മദ്, മൃതദേഹം അത്താണിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment