Latest News

ഷിബിനിന്റെ കൊലയാളി ലീഗുകാരെന്ന് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ വെളിപ്പെടുത്തലുമായി വീഡിയോ പ്രചരിക്കുന്നു

നാദാപുരം: തൂണേരി വെള്ളൂരിലെ പടയംകണ്ടി ഷിബിനിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്മയില്‍ മുസ്ലീംലീഗ്കാരനാണെന്നും ഇയാളെ സംരക്ഷിക്കുന്നത് ലീഗാണെന്നും കെ പി സി സി പ്രസിഡന്റിനോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി പറയുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടും പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധീരനോട് പങ്ക് വെക്കുന്നു. നാദാപുരത്ത് ലീഗുകാരുടെ തനിനിറം യൂത്ത് കോണ്‍ഗ്രസുകാര്‍ സുധീരനോട് വിവരിക്കുന്നുവെന്ന പേരിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

വെള്ളൂരില്‍ സി പി ഐ എം വളരുന്നതിനാല്‍ അവരിലൊരാളെ തട്ടുമെന്ന് ഇസ്മയില്‍ നേരത്തെ ഭീഷണിപ്പെടുത്തിയതായാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സുധീരനോട് പറയുന്നത്. ഇസ്മയിലിനെ സംരക്ഷിക്കുന്നത് ലീഗാണെന്ന് സംഭവത്തില്‍ വെട്ടേറ്റ കരുവന്റവിട രാജേഷ് അടക്കമുള്ളവര്‍ സുധീരനോട് വിശദീകരിക്കുന്നുണ്ട്.

പാര്‍ട്ടി നിലപാടിനെ കുറിച്ചും ഇവര്‍ സുധീരനോട് പരാതിപ്പെടുന്നുണ്ട്. രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വെട്ടേറ്റിട്ടും പാര്‍ട്ടി ഒരു പ്രസ്താവന പോലും ഇറക്കിയില്ല.ഡി സി സി പ്രസിഡന്റ് കെ സി അബുവും കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖും പ്രവത്തകര്‍ ലീഗിനെതിരേ പരാതി പറയുമ്പോള്‍ സുധീരനൊപ്പം ഉണ്ടായിരുന്നു.ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയുമാണ് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പ്രചരിക്കുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.