തിരുവനന്തപുരം: നടി ഷക്കീല വിവാഹിതയായതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. 28കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് വരന്‍ എന്നാണ് പ്രചാരണം. എന്നാല്‍, ഇത് തെറ്റാണെന്ന് ഷക്കീല അറിയിച്ചു.
ഷക്കീലയ്ക്കൊപ്പം ഒരു യുവാവ് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഈ പ്രചാരണം അരങ്ങുതകര്‍ത്തത്. 28കാരിയായ ഷക്കീലയും 28കാരനായ യുവാവുമായുള്ള വിവാഹം നടന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍, വാര്‍ത്ത കള്ളമാണെന്ന് ഷക്കീല തന്ന അറിയിച്ചു.
സഹോദരനെ പോലെ കാണുന്ന യുവാവിന്റെ ഫോട്ടോയാണ് അതെന്നും താന്‍ അഭിനയിച്ച തെലുഗു ചിത്രത്തിലെ സഹനടനാണ് അയാളെന്നും ഷക്കീല പറഞ്ഞു. സിനിമയിലുള്ള ദൃശ്യമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment