പനാജി: 1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ഷാം കിഷോര്‍ ഗോവയില്‍നിന്ന് അറസ്റ്റിലായി. അധോലോക നേതാവ് ദാവൂവ് ഇബ്രാഹീമിന്റെ സംഘത്തില്‍പ്പെട്ടയാളാണ് 'ബ്ലാക്ക് സ്‌കോര്‍പിയോ' എന്നപേരില്‍ അറിയപ്പെടുന്ന ഷാം കിഷോറെന്ന് പോലീസ് പറഞ്ഞു. തീവ്രവാദക്കേസില്‍ മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പനാജിയില്‍നിന്ന് പത്ത് കി.മി അകലെയുള്ള സാലിഗോ ഗ്രാമത്തിലെ വാടകവീട്ടില്‍നിന്നാണ് ഷാം കിഷോര്‍ പിടിയിലായത്. ഉന്നം പിഴയ്ക്കാതെ വെടിവെയ്ക്കുന്നതില്‍ വിദഗ്ദ്ധനാണ് ഇയാള്‍. 1992 ല്‍ മുംബൈ ജെ ജെ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും പ്രതിയായിരുന്നു. പ്രതിയെ മുംബൈ പോലീസിനു കൈമാറും. 1993 ലെ മുംബൈ സ്‌ഫോടനത്തില്‍ 250 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment