ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 82 പൈസയും ഡീസലിന് വില 62 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയിലേതിന് സമാനമായ വര്‍ധന എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവുമെന്നും കമ്പനികള്‍ അറിയിച്ചു. അര്‍ധ രാത്രി മുതല്‍ വില വര്‍ധന നിലവില്‍ വരും.
പെട്രോളിന് തുടര്‍ച്ചയായി ഒമ്പത് തവണയും ഡീസലിന് തുടര്‍ച്ചയായി അഞ്ചു തവണയും വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍
വില വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ തവണ വില കുറച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വില വര്‍ധന കണക്കിലെടുത്താണ് ഇന്ധന വില വര്‍ധിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment