Latest News

പാലക്കുന്നമ്മക്ക് മുന്നില്‍ കലംകനിപ്പ് നിവേദ്യമൊരുക്കാന്‍ ആയിരങ്ങള്‍

ഉദുമ: നാടിന്റെ ക്ഷേമ ഐശ്വരത്തിനും പാരനാശത്തിനുമായി പാലക്കുന്നമ്മക്ക് മുന്നില്‍ കലംകനിപ്പ് നിവേദ്യമൊരുക്കാന്‍ ആയിരങ്ങള്‍. ഉണക്കലരി, അരിപ്പൊടി, ശര്‍ക്കര, നാളികേരം, തിരിയോല, വെററില, അടക്ക എന്നീ നിവേദ്യ വസ്തുക്കള്‍ പുത്തന്‍ മണല്‍കലത്തില്‍ നിറച്ച് ഭക്തര്‍ കാല്‍നടയായി ഭഗവതി സന്നിധിയില്‍ എത്തിയതോടെയാണ് കലംകനിപ്പ് ഉത്സവം തുടങ്ങിയത്.

വെളളിയാഴ്ച രാവിലെ മുതല്‍ ഘോയയാത്രയായും പ്രദേശിക കഴകങ്ങളില്‍ നിന്നും ഭക്തര്‍ കലങ്ങളുമായി എത്തികൊണ്ടിരിക്കുന്നത്.

കൊണ്ടുവന്ന സാധനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് വേവിച്ച് നിവേദ്യമാക്കി ശനിയാഴ്ച പുലര്‍ച്ചെ പൂജാകര്‍മങ്ങള്‍ നടത്തിയശേഷം തിരികെ നല്കും. തിരികോലായില്‍ ചുട്ടെടുക്കുന്ന അടയും ഉണക്കലരി നിവേദ്യവുമാണ് വഴിപാടായി തിരികെ നല്കുന്നത്. വ്രതശുദ്ധിയോടെ നഗ്‌നപാദരായിട്ടാണ് സ്ത്രീകള്‍ നിവേദ്യമെത്തിക്കുന്നത്.


തീയ്യ ഈഴവ സമുദായത്തിലെ സ്ത്രീകളാണ് നേര്‍ച്ച സമര്‍പ്പിക്കുന്നത്. ഇതരസമുദായക്കാര്‍ ഈ വഴിപാട് നടത്തുന്നതിന് ഈ സമുദായക്കാരെയാണ് ചുമതലപ്പെടുത്തുന്നത്. നിവേദ്യവസ്തുക്കള്‍ എത്തിക്കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും ഉണക്കലരികൊണ്ടുണ്ടാക്കിയ കഞ്ഞി നല്കും.

പാലക്കുന്നിലെ പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് മുന്നോടിയായിട്ടാണ് കലംകനിപ്പ് മഹോത്സവം നടക്കുക. ക്ഷേത്രകഴകത്തിന് കീഴിലെ ഓരോ പ്രദേശത്തു നിന്നുമുളളവര്‍ മുത്തുക്കുടകളും വാദ്യഘോഷങ്ങളോടും കൂടി ഘോഷയാത്രയായിട്ടാണ് പൂജാദ്രവ്യങ്ങള്‍ ക്ഷേത്രത്തിലെത്തി കൊണ്ടിരിക്കുന്നത്.
പഴയകാലത്ത് വസൂരിയടക്കമുളള മഹാ രോഗങ്ങള്‍ക്ക് ശാന്തി ലഭിക്കാനാണ് കലം കനിപ്പ് നിവേദ്യം തുടങ്ങിയതെന്നാണ് ചരിത്രം





Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.