കോട്ടയം: കൊച്ചിയിലെ പുതിയ വനിതാ കമ്മിഷണര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡയയില്‍ താരമായ മെറിന് ജോസഫ് വിവാഹിതയായി. കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു വിവാഹം. കോട്ടയം സ്വദേശിയായ ഡോ. ക്രിസ് ഏബ്രഹാമാണു വരന്. സോഷ്യല്‍ മീഡിയ താരമാക്കിയ മെറിന് ജോസഫ് തിരുവനന്തപുരം സ്വദേശിനിയാണ്.
കൊച്ചിയിലെ പുതിയ വനിതാ കമ്മിഷണര്‍ എന്ന പേരില്‍ മെറിന്റെ ചിത്രം സഹിതമുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചതോടെയാണ് ഈ യുവ ഐ.പി.എസുകാരി സോഷ്യല്‍ മീഡിയയില്‍ താരമായത്. മെറിന് കൊച്ചിയില്‍ നിയമിതയാകുന്നതില് സന്തോഷം പ്രകടിപ്പിച്ച് ആയിരങ്ങളാണു വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇതോടെ മെറിന് മാധ്യമങ്ങളിലും താരമായി.
ഐ.പി.എസ്. ട്രെയിനിങ്ങിന്റെ ഭാഗമായി മെറിന് കൊച്ചിയില്‍ എത്തിയതിനെത്തുടര്‍ന്നാണു വ്യാജ പോസ്റ്റ് പ്രചരിച്ചിരുന്നത്. വാര്‍ത്ത തെറ്റാണെന്നു മെറിന് തന്നെ പിന്നീട് സ്ഥിരീകരിച്ചിരുന്നു. അന്നു പരിശീലനത്തിനായിരുന്ന മെറിന് പിന്നീട് ആദ്യ പോസ്റ്റിങ് കൊച്ചിയില്‍ തന്നെ ലഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം. ഡോ. ക്രിസ് ഏബ്രഹാമിന്റെ ഫെയ്സ് ബുക്ക് വഴിയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത മിക്കവരും അറിഞ്ഞത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment