കാസര്‍കോട്: രാത്രികാല കായിക മത്സരങ്ങള്‍ നിയന്ത്രിക്കുവാനുള്ള പൊലീസ് നീക്കം സ്വാഗതാര്‍ഹമാണെന്ന് എസ് എസ് എഫ് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. രാത്രി കാല മത്സരങ്ങളുടെ പേരില്‍ നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ പശ്ചാതലത്തില്‍ പൊലീസ് കൈകൊണ്ട തീരുമാനങ്ങള്‍ പ്രസക്തമാണ്.
അതേ സമയം യുവ ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന വിഭാഗീയ ചിന്തകള്‍ അകറ്റുന്നതിനും സമൂഹത്തില്‍ ശാന്തി പകരുന്നതിനും ശാശ്വതമായ പദ്ധതികള്‍ കാണണം. പൊലീസ് നിയമങ്ങളുടെ പേരില്‍ പൊതുജനങ്ങളില്‍ ഭീതി പടരുന്നതിനോ ജില്ലയിലെ വികസനം മുരടിക്കുന്നതിനോ കാരണമാകരുത്. .
വിദ്യാര്‍ഥി യുവജനങ്ങളില്‍ സര്‍ഗ്ഗാത്മകതയും സംരഭകത്വവും വളര്‍ത്തുന്നതിന് പൊലീസും ഭരണകൂടവും ജനപ്രതിനിധികളും യുവ സംഘങ്ങളും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കണം. യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ധീഖ് പൂത്തപ്പലം, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട് സംബന്ധിച്ചു.
സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു
സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു
No comments:
Post a Comment