Latest News

അബുദാബി തീപിടുത്തം: അനധികൃത താമസമനുവദിച്ച കെട്ടിട ഉടമയും സൂപ്പര്‍വൈസറും അറസ്റ്റില്‍

അബുദാബി: [www.malabarflash.com]മുസഫ വ്യവസായ നഗരിയില്‍ സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമയെയും സൂപ്പര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു.

പത്ത് തൊഴിലാളികളുടെ മരണത്തിനും എട്ടുപേരുടെ പരുക്കിനും കാരണമായ മുസഫയിലെ വ്യവസായ ആവശ്യങ്ങള്‍ക്കായി മാത്രം രൂപകല്‍പന ചെയ്ത കെട്ടിടത്തില്‍ അനധികൃത താമസം അനുവദിച്ച കുറ്റം ചുമത്തിയാണ് കെട്ടിട ഉടമയെയും സൂപ്പര്‍വൈസറെയും പൊലീസ് പിടികൂടിയത്. തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെ അവരുടെ തൊഴില്‍ ഉടമകള്‍ക്കെതിരെയും പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.[www.malabarflash.com]

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഏഴ് കടകളാണ് പ്രവര്‍ത്തിച്ചിരുന്നത്. കാര്‍ അറ്റകുറ്റ പണി നടത്തുന്ന വര്‍ക്ഷോപ്പ്, ടയര്‍ഷോപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കു മുകളിലെ നിലയില്‍ തൊഴിലാളികളെ താമസിപ്പിക്കാന്‍ അനുവദിച്ചത് നിയമവിരുദ്ധമായ നടപടിയാണ്. 

ഇത്തരം താമസങ്ങളില്‍ നിന്ന് സമ്പൂര്‍ണ സുരക്ഷിതം ഉറപ്പാക്കുന്ന താമസ സൗകര്യം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് പലവട്ടം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമകളെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി ഒട്ടേറെ കെട്ടിടങ്ങളില്‍ മേഖലയില്‍ അനധികൃത താമസം തുടരുന്നതായി പൊലീസിന് ഈ സംഭവത്തെ തുടര്‍ന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു തൊഴിലാളികളാണ് മുസഫ വ്യവസായ നഗരിയില്‍ പല കെട്ടിടങ്ങളിലുമായി കുറഞ്ഞ വാടകയില്‍ അനധികൃതമായി തിങ്ങിത്താമസിക്കുന്നത്. ഈ കെട്ടിടങ്ങളിലുള്ള താമസം പലര്‍ക്കും ഉടന്‍ ഒഴിയേണ്ടിവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വെളളിയാഴ്ച പുലര്‍ച്ചെ 3.44നാണ് അഗ്നിബാധ സംബന്ധിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. താഴെ നിലയിലെ മൂന്നു കാര്‍റിപ്പെയര്‍ കടകളാണ് ആദ്യം അഗ്നിക്കിരയായത്. ഈ കടകളുടെ ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മുസഫ എം14, എം33, അല്‍ വത്ഭ, അല്‍ മക്ത, ഖലീഫാ സിറ്റി, ഖലീഫാ സിറ്റി എ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലെ അഗ്നിശമന സേനാ വിഭാഗങ്ങള്‍ ശീഘ്രഗതിയില്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചു. ഇതോടൊപ്പം പൊലീസ് പട്രോളിംങ്, ആംബുലന്‍സ്, റെസ്‌ക്യൂ ടീം, മെഡിക്കല്‍ പ്രിവന്‍ഷന്‍ ടീം എന്നിവരും സംഭവ സ്ഥലത്ത് കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു.

മുസഫയിലെ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിക്കു സമീപത്തെ മേഖലയില്‍ പുലര്‍വേളയില്‍ പുക പടലം ഉരുണ്ടുകൂടി. ശക്തമായ പൊടിക്കാറ്റിനൊപ്പം പുക പടലങ്ങള്‍ അന്തരീക്ഷം മലീമസമാക്കി. കൂട്ടക്കരച്ചിലും ബഹളവും മുസഫ വ്യവസായ നഗരിയിലുള്ള പലരും അറിഞ്ഞില്ല. താമസിക്കാന്‍ നിയമപരമായി അനുവാദമില്ലാത്ത മേഖലയായതിനാല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും ഈ ഭാഗത്തെ രാത്രിയിലെ അഗ്നിബാധ ഇത്രയുംപേരുടെ ജീവന്‍ അപഹരിക്കുമെന്നു പ്രതീക്ഷിച്ചില്ല.[www.malabarflash.com]

അഗ്നിബാധയെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പരുക്കേറ്റവരെയും മോഹാലസ്യപ്പെട്ടവരെയും ഷെയ്ഖ് ഖലീഫാ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. പലര്‍ക്കും സംഭവ സ്ഥലത്തു തന്നെ സുരക്ഷിതമായി പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. 

ഒട്ടേറെപേരെ ഷെയ്ഖ് ഖലീഫാ മെഡിക്കല്‍ സിറ്റിയിലേക്ക് പൊലീസും മര്‌റു സുരക്ഷാ വിഭാഗവും ആംബുലന്‍സിലസിലും മറ്റുമായി എത്തിക്കുകയായിരുന്നു. പുക പടലങ്ങള്‍ മുറികളില്‍ തിങ്ങിയതിനെതുടര്‍ന്ന് കാര്‍ബണ്‍ഡെ ഓക്‌സൈഡും കാര്‍ബണ്‍മോണോക്‌സൈഡും ശ്വാസതടസം ഉണ്ടാക്കിയതാണ് അബോധാവസ്ഥയിലായവരുടെ മരണം പെട്ടെന്നാക്കിയതെന്നാണ് പ്രാഥമിക നിഗമനം. [www.malabarflash.com]

പല മുറികള്‍ക്കും ആവശ്യത്തിനു വെന്റിലേഷന്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ല. വിന്‍ഡോ എസി ദ്വാരങ്ങള്‍ക്കിടയിലൂടെയാണ് ടയര്‍കത്തിയ വിഷവാതകം തൊഴിലാളികള്‍ താമസിച്ചിരുന്ന മുറികളിലേക്ക് കയറിയത്.

അപകട സ്ഥലത്തെത്തിയ പൊലീസിനു അനധികൃത താമസമാണെന്നു ബോധ്യപ്പെട്ടതോടൊപ്പം യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്ത കെട്ടിടത്തിലാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 

മുസഫ വ്യവസായ നഗരിയില്‍ ഒട്ടേറെ മാതൃകാ ലേബര്‍ ക്യാംപുകള്‍ തന്നെ സര്‍ക്കാര്‍ നിര്‍മിച്ചു കമ്പനികള്‍ക്കും മറ്റും തൊഴിലാളികളെ പാര്‍പ്പിക്കാനുള്ള മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പല തൊഴില്‍ ഉടമകളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളും അനധികൃത താമസസ്ഥലത്ത് തൊഴിലാളികളെ പാര്‍പ്പിക്കുന്നത് സാമ്പത്തിക ലാഭം മാത്രം നോക്കിയാണ്. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മികച്ച താമസ സൗകര്യം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.
(കടപ്പാട്: മനോരമ)
Keywords:  Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.