തൃശൂര്‍: അയിലൂര്‍ അടിപ്പെരണ്ടയില്‍ എസ്ഡിപിഐ- കോണ്‍ഗ്രസ് ഏറ്റുമുട്ടലില്‍ ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. രണ്ടുപേരുടെ നില ഗുരുതരം. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
വെളളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണു സംഭവം. അയിലൂര്‍ പഞ്ചായത്തില്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകരായ ശശീന്ദ്രന്‍(52), അബ്ബാസ്(48),ജലീല്‍(45), ഷാഹുല്‍ഹമീദ്(48), ഷെരീഫ്(40), രാജന്‍(49),ബാബു(43)എന്നിവര്‍ക്കാണു വെട്ടേറ്റത്. ആന്തരികാവയവത്തില്‍ പരിക്കേറ്റ ജലീലിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മറ്റുള്ള ആറു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്ഡിപിഐ പ്രവര്‍ത്തകരായ ഇസഹാഖ്(31), ഇസഹാഖ്(29), ഫാറൂഖ്(23), നൂര്‍ജഹാന്‍(46), മുഹമ്മദ് അഷ്‌റഫ്(28), മുജീബ് റഹ്മാന്‍(29), മുഹമ്മദ് റാഫി(23) എന്നിവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്ഡിപിഐയുടെ കൊടിമരം അടിപ്പെരണ്ടയില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment