അബൂദബി: യുഎഇ അബുദബിയിലെ മുസഫയില്‍ വന്‍ തീപിടുത്തം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുസഫ ഏഴിലെ ആദ്യ സിഗ്നലിന് സമീപം പുതിയ ബാംഗാളി മസ്ജിദിന് സമീപമുള്ള ഇരുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 15ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
[www.malabarflash.com]ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, ഇറാന്‍ എന്നീവിടങ്ങില്‍ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നത്. മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഇരുനിലകെട്ടിടത്തിന്റെ താഴെ വാഹന ഗാരേജുകളും ടയര്‍ഷോപ്പുമാണ് പ്രവര്‍ത്തിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment