ഉദുമ: ബാര മുക്കുന്നോത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവവും ആറാട്ടുത്സവവും 22 മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
25-ന് മൂന്നുമണിക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയാകും. രാത്രി എട്ടരയ്ക്ക് നൃത്തനിശ നടക്കും.
മല്ലിശ്ശേരി മൂത്തേടത്ത് മാധവന്‍ നമ്പൂതിരി, അരവത്ത് കെ.യു.ദാമോദരന്‍ തന്ത്രി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവപരിപാടികള്‍ നടക്കുക.
വെള്ളിയാഴ്ച നാലുമണിക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. 22-ന് രാവിലെ പത്തരയ്ക്ക് ഏഴ് പ്രദേശത്തുകാരുടെ നേതൃത്വത്തില്‍ കലവറസമര്‍പ്പണം നടക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ സിനിമാതാരം ഇന്ദ്രന്‍സ് ക്ഷേത്രത്തിലെ ഭക്തിഗാനങ്ങളുടെ സി.ഡി. പ്രകാശനം ചെയ്യും.
വൈകിട്ട് നാലിന് തന്ത്രിവര്യന്മാര്‍ക്ക് വരവേല്പ് നടക്കും. തുടര്‍ന്ന് നടക്കുന്ന സമാരംഭസമ്മേളനം അരവത്ത് കെ.യു.ദാമോദര തന്ത്രികള്‍ ഉദ്ഘാടനം ചെയ്യും. രാത്രി കലാപരിപാടികള്‍ നടക്കും.
23-ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന മാതൃസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി അധ്യക്ഷതവഹിക്കും.
24-ന് നാലുമണിക്ക് ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ്‌കുമാര്‍ പ്രഭാഷണം നടത്തും. രാത്രി എട്ടരയ്ക്ക് ക്ഷേത്ര പരിസരത്തെ വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നൃത്തസന്ധ്യയും നടക്കും.
25-ന് മൂന്നുമണിക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയാകും. രാത്രി എട്ടരയ്ക്ക് നൃത്തനിശ നടക്കും.
26-ന് മൂന്നുമണിക്ക് നടക്കുന്ന സൗഹൃദസമ്മേളനം പാലക്കുന്ന് ഭഗവതിക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്യും. എം.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.
27-ന് ഉച്ചയ്ക്ക് 1.15ന് ദേവപ്രതിഷ്ഠ നടക്കും. 28-ന് രാവിലെ 10ന് ആറാട്ടുത്സവത്തിന് തുടക്കംകുറിക്കും. തുടര്‍ന്ന് കൊപ്പല്‍ ചന്ദ്രേശഖരന്റെ പ്രഭാഷണം. രാത്രി സിനിമാതാരങ്ങള്‍ അണി നിരക്കുന്ന മെഗാഷോ.
മാര്‍ച്ച് ഒന്നിന് നാലരയ്ക്ക് സര്‍വൈശ്വര്യ വിളക്കുപൂജ നടക്കും. രാത്രി ഏഴിന് തിരുവാതിര. മാര്‍ച്ച് രണ്ടിന് മൂന്നരയ്ക്ക് കീഴൂര്‍ ധര്‍മശാസ്താ അക്ഷരശ്ലോക സദസ്സിന്റെ അക്ഷരശ്ലോക സദസ്സ് നടക്കും. മാര്‍ച്ച് മൂന്നിന് നാലരയ്ക്ക് ഗ്രാമപ്രദക്ഷിണം. മാര്‍ച്ച് നാലിന് രാവിലെ പത്തിന് ആറാെട്ടഴുന്നള്ളത്തും ആറാട്ടും നടക്കും.
പത്രസമ്മേളനത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അരമങ്ങാനം, എ.വി.ഹരിഹരസുതന്‍, പി.രത്‌നാകരന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, രാഘവന്‍ നായര്‍, കെ.കെ.കൃഷ്ണന്‍, അജിത് ബാര, എം.കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment