Latest News

കുവൈത്തില്‍ കെട്ടിടത്തിനു തീപിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഹ്ബൂലയില്‍ കെട്ടിടത്തിനു തീപിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി സുരേഷ് ബാബു (37), കൊല്ലം അയത്തില്‍ ശ്രീകുമാര്‍ കണ്ണന്‍ (38) എന്നിവരാണ് മരിച്ചത്. [www.malabarflash.com]

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ബഹുനില കെട്ടിടത്തില്‍ ഇവര്‍ താമസിച്ച റൂമിലായിരുന്നു അഗ്നിബാധ. അല്‍ മുല്ല ജിഎഫ്-4 സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 

ഹീറ്ററില്‍ നിന്നുമുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
Keywords:  Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.