Latest News

മുക്കുന്നോത്ത് കാവില്‍ ഉത്സവദിവസങ്ങളില്‍ കറിയൊരുക്കാന്‍ വിഷം തളിക്കാത്ത പച്ചക്കറികള്‍ വിളവെടുത്തു


ഉദുമ: ബാര മുക്കുന്നോത്ത് കാവില്‍ ഉത്സവദിവസങ്ങളില്‍ കറിയൊരുക്കാന്‍ വിഷം തളിക്കാത്ത പച്ചക്കറികള്‍ വിളവെടുത്തു. വിളവെടുപ്പിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ക്യഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിനിമോള്‍ നിര്‍വ്വഹിച്ചു.

കെ.ഭാസ്‌ക്കരന്‍ ജോത്‌സ്യര്‍ അധ്യക്ഷതവഹിച്ചു. ഉദുമ ക്യഷി ഓഫീസര്‍ ജ്യോതികുമാരി, ജയപ്രകാശ്, ഏ.വി.ഹരിഹരസുധന്‍, ബി.രത്‌നാകരന്‍, കുഞ്ഞികണ്ണന്‍നായര്‍, എന്‍.വി.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരീഷ് വി.എം. സ്വാഗതവും എം കുമാരന്‍ നന്ദിയും പറഞ്ഞു.

ക്ഷേത്രപരിസരത്തെ ഒന്നര ഏക്കറോളം വയലിലാണ് ഉത്സവാവശ്യത്തിനായി പച്ചക്കറി കൃഷിയിറക്കിയത്
രാസവളവും കീടനാശിനികളും ഉപയോഗിക്കാതെ മുക്കുന്നോത്ത് പ്രദേശ കൂട്ടായ്മയിലെ 125 കുടുംബങ്ങളാണ് പച്ചക്കറിക്കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
വെള്ളരി, ചീര, മത്തന്‍, പയര്‍, വെണ്ട എന്നിവയാണ് കൃഷിയിറക്കിയത്.

20 ക്വിന്റലിലധികം വെള്ളരിക്കയാണ് വിളവെടുത്തത്. ക്ഷേത്രാവശ്യത്തിനായി ചീര പലവട്ടം വിളവെടുത്തിരുന്നു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശവും ആറാട്ട് ഉത്സവവും 22ന് തുടങ്ങി മാര്‍ച്ച് നാലിന് സമാപിക്കും. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രനടയിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഉച്ചയ്ക്ക് അന്നദാനമുണ്ട്.

ഈ ആവശ്യം മുന്നില്‍ക്കണ്ടാണ് മാസങ്ങള്‍ക്കുമുമ്പേ മുക്കുന്നോത്ത് പ്രദേശ കമ്മിറ്റിക്കാര്‍ പച്ചക്കറിക്കൃഷി ആരംഭിച്ചത്. ദിവസവും 50 പേരെങ്കിലും ഊഴമിട്ട് കൃഷിപരിപാലനത്തിന് വയലിലെത്തിരയിരുന്നു. ശനിയാഴ്ച നടന്ന പച്ചക്കറിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.