ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയാ പള്ളിയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനും മരിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥന സമയത്ത് ഇമാമിയ പള്ളിയിലാണ് ആക്രമണമുണ്ടായത്. പള്ളിയിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താനിലെ തെഹരിക് -ഇ- താലിബാന്‍ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ 60-തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി പോലീസ് അറിയിച്ചു. സമീപത്തുള്ള കെട്ടിടത്തിലൂടെയാണ് ഭീകരര്‍ പള്ളിയിലേക്ക് പ്രവേശിച്ചത്. ഗ്രനേഡ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിരവധി ചാവേറുകളും ഭീകരസംഘത്തിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ആക്രമികളെ പിടിക്കാനുള്ള തിരച്ചിലിനിടയില്‍ പോലീസിന്റെ വെടിയേറ്റാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. വന്‍ സ്‌ഫോടനമാണ് പള്ളിയിലുണ്ടായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പറഞ്ഞു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, പാസ്‌പോര്‍ട്ട് ഏജന്‍സി തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് സ്‌ഫോടനം നടന്നത്.
രണ്ടാഴ്ച മുമ്പ് തെക്കന്‍ പാകിസ്താനിലെ ഷിയാ പള്ളിക്ക് നേരെ ചാവേറായെത്തിയ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ടാഴ്ച മുമ്പ് തെക്കന്‍ പാകിസ്താനിലെ ഷിയാ പള്ളിക്ക് നേരെ ചാവേറായെത്തിയ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: interational News, Pakisthan, Bomb, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment