വാലന്റൈന്‍സ് ഡേയില്‍ 'അനശ്വരപ്രണയത്തിന്റെ കഥ'യുമായി സരിത മലയാളികള്‍ക്കു മുന്നിലേക്ക്. 'ലൗബേര്‍ഡ്‌സ്' എന്നു പേരിട്ടിരിക്കുന്ന പരിപാടി, ടുഡേടിവി ചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്.
യുവതീയുവാക്കളുടെ പ്രണയനൈരാശ്യങ്ങളും പ്രണയവിശേഷങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് പരിപാടിയുടെ ഉള്ളടക്കം. അതോടൊപ്പം എല്ലാ എപ്പിസോഡിലും പ്രേക്ഷകര്‍ അയച്ചുതരുന്ന പ്രണയലേഖനങ്ങളില്‍ നിന്നും മികച്ച ഒരെണ്ണം സരിത തെരഞ്ഞെടുക്കുകയും ചെയ്യും.
സോളാര്‍ കേസോടെ കേരളത്തില്‍ താരമായി മാറിയ സരിത ചാനല്‍ അവതാരകയി പുത്തന്‍ ഭാവത്തിലാണ് എത്തുന്നത്. ഇതു വരെ കാണാത്തരീതിയിലുള്ള പരിപാടിയായിരിക്കും ഇതെന്ന് ചാനലുകാരും അവകാശപ്പെടുന്നു.
'പ്രണയിക്കേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകല്‍പ്പനകളുമായി ഞാന്‍ എത്തുന്നു' എന്ന ആമുഖത്തോടെ, സരിത പ്രത്യക്ഷപ്പെടുന്ന പ്രമോ വീഡിയോയും യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഒമ്പതിനാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment