മൂവാറ്റുപുഴ: കാത്തിരിപ്പിനൊടുവില്‍ മൂന്നു കണ്‍മണികളെ കിട്ടിയതിന്റെ ആഹ്‌ളാദത്തിലാണ് സുജാതയും (50) ശശിധരനും (58). പ്രാര്‍ഥനകളും മരുന്നുകളും അതിലേറെ പ്രതീക്ഷകളുമായി കാത്തിരുന്ന ദമ്പതികള്‍ക്ക് 28-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ദൈവത്തിന്റെ സമ്മാനമായി തിരുവാതിര നക്ഷത്രത്തില്‍ മൂന്നു കണ്‍മണികള്‍ പിറന്നത്.
കിഴക്കമ്പലം മുട്ടുവശ്ശേരി ശശിധരന്റെ ഭാര്യ സുജാത ഫെബ്രുവരി ഒന്നിനാണ് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്. രണ്ടാണും ഒരു പെണ്ണും. ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. അമ്മയും കുട്ടികളും സുഖമായിരിക്കുന്നു.
1987 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പലയിടങ്ങളിലും ചികില്‍സ തേടി. അമ്പലമേട് എഫ്എസിടിയിലെ ജീവനക്കാരനായിരുന്ന ശശിധരന്‍ അവധിയെടുത്ത് ഭാര്യയോടൊപ്പം സംസ്ഥാനത്തിനകത്തും പുറത്തും ചികില്‍സയും ക്ഷേത്ര ദര്‍ശനവുമായി സഞ്ചരിച്ചു. ഒടുവിലാണ് വന്ധ്യതാ നിവാരണ വിദഗ്ധനായ ഡോ. സബൈന്‍ ശിവദാസിനെ സമീപിച്ചത്.
ചികില്‍സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പേ സുജാതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതാം വയസില്‍ അമ്മയായതിന്റെ ആഹ്‌ളാദത്തില്‍ കുട്ടികളെ അടുത്തു നിന്നു മാറ്റാന്‍ സുജാത സമ്മതിക്കുന്നില്ല.

എങ്കിലും നിരീക്ഷണത്തിനായി കുറച്ചു ദിവസം നിയോനേറ്റല്‍ ഐസിയുവില്‍ കിടത്തിയ ശേഷമേ കുട്ടികളെ അമ്മയ്‌ക്കൊപ്പം പൂര്‍ണമായി വിട്ടു നല്‍കുകയുള്ളുവെന്ന് ഡോ.സബൈന്‍ ശിവദാസ് പറഞ്ഞു. 1.470, 1.504, 1.370 കിലോഗ്രാംവീതമാണ് കുട്ടികളുടെ തൂക്കം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment